Monday, August 28, 2006

മണ്‍ ചിരാതുകള്‍

ഒരു മണ്‍ചിരാതില്‍ അണയാന്‍ വെംബുന്ന ഒരു തിരിനാളമായ്‌ അവള്‍ കത്തിക്കൊണ്ടിരുന്നു.
കരിന്തിരിക്ക്‌ മുംബുള്ള ഒരു ആളല്‍ മാത്രമായിരുന്നു അത്‌.

ആരേയും വിട്ടുപിരിയാന്‍ മനസ്സില്ലെങ്കിലും, ഇനിയും വന്നു ചേരാനിരിക്കുന്ന അത്യാഹിതങ്ങളെ ഭയന്ന് ഓടി അകലുകയായിരുന്നു.

കൊഴിഞ്ഞു പോയ സുരഭിലമായ ബാല്യവും കൗമാരവും തിരിച്ചുവരില്ലെന്നറിഞ്ഞിട്ടും, വെറുതെ ആ കാലങ്ങളിലേക്ക്‌ നടന്നടുക്കുവാന്‍ മനസ്സ്‌ വൃഥാ വെംബല്‍കൊണ്ടു.

ക്യാംബസ്സിലെ പൂബാറ്റകളായി പാറിനടന്ന കാലത്ത്‌ കണ്ട ആ നിറമുള്ള സ്വപ്നങ്ങളൊക്കെയും ഒരു ചരടില്‍ കെട്ടി അയാളവളെ ബന്ധനത്തിലാക്കുകയായിരുന്നു.

ആയിരം കുറ്റപ്പെടുത്തലുകളുടെ നടുവില്‍ ഒരു മെഴുകുതിരിയെ പോലെ സ്വയം ഉരുകി തീരുംബോഴും അവള്‍ അയാള്‍ക്കും കുടുംബത്തിനും വേണ്ടി ഒരു കഴുതയെപ്പോലെ കഷ്ടപ്പെട്ടു.

വ്യാഘ്രത്തെ കണ്ട്‌ പേടിച്ചൊളിക്കുന്ന മാന്‍പേടയുടെ പരിഭ്രമമായിരുന്നു എപ്പോഴും അവളുടെ മിഴികളില്‍.
എല്ലാം സ്വന്തമാക്കാനുള്ള വ്യഗ്രതയില്‍ അവര്‍ അവള്‍ക്ക്‌ വിലപേശിക്കൊണ്ടിരുന്നു.
" അഗ്നിയില്‍ ഹോമിക്കപ്പെടുന്ന ഇയ്യാം പാറ്റകള്‍",

ഇനി ഒരിക്കലും ഒരു തിരിച്ചുവരവില്ലാതെ അവള്‍,
വിഡ്ഡി വേഷം കെട്ടിയ രാജകുമാരിയെപ്പോലെ, സ്വപ്നങ്ങളുറങ്ങുന്ന ആ താഴ്‌വാരത്തിലെ പടവുകളിലേക്കവളിറങ്ങി.

15 Comments:

Blogger അനു ചേച്ചി said...

This comment has been removed by a blog administrator.

11:23 AM  
Blogger അനു ചേച്ചി said...

അണയാനിരിക്കുന്ന തിരിനാളം പോലെ ജീവിതത്തില്‍ ഒറ്റപ്പെടുന്നവര്‍ക്കു വേണ്ടി സമര്‍പ്പിക്കുന്നത്.

11:36 AM  
Blogger ഇത്തിരിവെട്ടം|Ithiri said...

എവിടെയൊ വായിച്ച കണ്ട ഒരു കഥാപാത്രം... അനുചേച്ചി അസ്സലായി.

ചില അക്ഷരത്തെറ്റുകള്‍ കൂടി തിരുത്തിയാല്‍ നന്നായിരിക്കും

11:45 AM  
Blogger രാജാവു് said...

ആരും ഒറ്റപ്പെടുന്നില്ലാ അനുച്ചേച്ചീ,
നാം സ്വയം വിധിക്കുന്നതാണു് ഒറ്റപ്പെടല്‍ എന്ന തോന്നല്‍ എന്നെനിക്കു തോന്നുന്നു.ശരിയാണോ.ഏകാന്ത തടവില്‍ കഴിയാന്‍ വിധിക്കപ്പെട്ടവരെ പലപ്പോഴും ആര്‍ക്കും ഒറ്റപ്പെടുത്താന്‍ കഴിഞ്ഞിട്ടില്ലാ.അവര്‍ക്കു് കിളിവാതിലൂടെ കാണാന്‍ കഴിഞ്ഞ നക്ഷത്രകുഞ്ഞുങ്ങള്‍ ‍ എങ്കില്ലും ഒറ്റപ്പെടാതിരിക്കാന്‍ ഉണ്ടായിരുന്നു.
രാജാവു്.

11:57 AM  
Blogger റീനി said...

അനുചേച്ചി..........ഞാന്‍ രാജാവിനോട്‌ യോജിക്കുന്നു. ആരും നമ്മെ ഒറ്റപ്പെടുത്തുന്നില്ല. നാം സ്വയം ഒറ്റപ്പെടുകയാണ്‌...

കവിത വായിച്ചിട്ട്‌ ആകെയൊരു ദുഖം. സാരല്ല്യ. കുളിച്ച്‌ കുറിതൊട്ട്‌ സ്വപ്നക്കതിരും മുടിയില്‍ ചൂടി വെളിയില്‍ ഇറങ്ങുമ്പോ എല്ലാം ശരിയാവും.

6:02 PM  
Blogger വല്യമ്മായി said...

രാജാവിന്‍റെ അഭിപ്രായം തന്നെ എനിക്കും.ഒറ്റപ്പെട്ടൂന്ന് കരുതി കണ്ണടച്ചിരിക്കാതെ കണ്ണ് തുറന്ന് നോക്കൂ.ചുറ്റിനുമുണ്ട് ഞങ്ങളെല്ലാവരും

8:51 PM  
Blogger സു | Su said...

നന്നായിട്ടുണ്ട്.

അണയാന്‍ പോകുമ്പോഴും മറ്റുള്ളവര്‍ക്ക് വെളിച്ചം കാട്ടുന്ന ചിരാതുകള്‍. ആ വെളിച്ചത്തില്‍ കണ്ണ് മഞ്ഞളിച്ച് ആ ത്യാഗം തിരിച്ചറിയാത്തവര്‍.

10:14 AM  
Blogger Daippap said...

ഒരു പ്രത്യേക തലം സൃഷ്ടിക്കാന്‍ ശ്രമിച്ചിട്ടുണ്ടെങ്കിലും എവിടെയൊക്കെയോ , ചില വാക്കുകളിലൂടെ അത് ചോര്‍ന്നിരിക്കുന്നു...
വായിച്ച് മറന്ന കഥകളിലെ വരികളും കേട്ട് മറന്ന പാട്ടിലെ വാക്കുകളും...

12:02 AM  
Blogger കൈത്തിരി said...

“നിറമുള്ള സ്വപ്നങ്ങളൊക്കെയും ഒരു ചരടില്‍ കെട്ടി അയാളവളെ ബന്ധനത്തിലാക്കുകയായിരുന്നു.“ ചേച്ചീ, സുന്ദരം... നോവിച്ചു.. ഞാന്‍ മെല്ലെ ഓരൊന്നായ് വായിച്ചെടുക്കയാണ്

6:46 AM  
Blogger പാര്‍വതി said...

അല്ല, എനിക്കറിയാം,സ്വപ്നങ്ങളില്‍ സ്വയം മറന്ന് തീയിലേയ്ക്ക് നടന്ന ഈയാം പാറ്റകളെ..അതവര്‍ സ്വയം തിരഞ്ഞെടുക്കാന്‍ അവര്‍ക്ക് ത്രികാല ജ്ഞാനം വേണ്ടിയിരുന്നു..

കരിന്തിരി കത്തുമ്പോഴും അണയാതിരിക്കാന്‍ ആയാസപെട്ട ജന്മങ്ങളും ഉണ്ട് കാഴ്ചപുറത്ത്.

-പാര്‍വതി

6:54 AM  
Blogger കര്‍ണ്ണന്‍ said...

പേടിച്ചരണ്ട ആ മാന്‍ പേടയുടെ കണ്ണുകള്‍ ഞാന്‍ കാണുന്നു. നന്നായിട്ടുണ്ട് അനൂ തുടരുക...

7:26 AM  
Blogger shefi said...

നന്നാവുന്നു. കൂടുതല്‍ നല്ല പ്രമേയങ്ങള്‍ തെരഞ്ഞെടുക്കുക.

8:13 AM  
Blogger ibnu subair said...

എന്റെ ബ്ലോഗ്‌ സന്ദര്‍ശിക്കില്ലേ?

7:49 AM  
Blogger Patchikutty said...

സ്വയം ഒറ്റപെടുന്നതല്ലേ നമ്മള്‍? സൌഹൃദം, സ്നേഹം ഒക്കയൂണ്ട് നമുക്ക് ചുറ്റും...ആ കണ്ണൊന്നു (മനസ്സിലെ) തുറന്നാല്‍ മതി. വല്യമ്മായി പറഞ്ഞ പോലെ ഞങള്‍ ഒക്കെ ഉണ്ടന്നെ ഇവിടെ.

1:25 AM  
Blogger ഉപാസന || Upasana said...

എന്താ സ്റ്റോക്ക് തീർന്നോ ?
വീണ്ടും ശ്രമിച്ചുകൂടേ
:-)
Upasanaqw_er_ty

11:02 AM  

Post a Comment

Links to this post:

Create a Link

<< Home