Friday, August 04, 2006

പിറവി



ഓര്‍മ്മകളിലെപ്പോഴും ഒരു നൊബ്ബരമായ്‌ അവള്‍ എന്നിലേക്കിറങ്ങി.വിടരും മുന്‍പെ കൊഴിയുന്ന ഒരു പുഷ്പമായി അവള്‍ സ്ക്രീനില്‍ നിറഞ്ഞു നിന്നു.അവളുടെ പുഞ്ചിരിയില്‍,കണ്ണുകളില്‍ ഈ ഭൂമിയിലെ എല്ലാ മനുഷ്യ ജീവികളോടും വെറുപ്പായിരുന്നോ? പിറവിയുടെ ഗര്‍ഭപാത്രത്തില്‍നിന്നും എത്തിയപ്പോഴേക്കും അവളീ ലോകത്തില്‍ ഒറ്റപ്പെട്ടിരുന്നു.അമ്മ എന്ന ഓം കാരത്തില്‍ നിന്നും ചുരത്തിയെടുത്ത അമൃത്‌ ആ കുഞ്ഞിനെ അന്ധകാരത്തിലാഴ്ത്തി,അവര്‍ ഇരുളീലേക്കിറങ്ങിപ്പോയി.

ഈ ഭൂമിയിലെ ഒരു വന്യ ജീവി പോലെ, അവളെ ഒരു ക്ലാസ്‌ മുറിയില്‍ തനിച്ചാക്കി!ബഹളം കൂട്ടി ഓടികളിക്കുന്ന കുട്ടികളില്‍ കൂടാനായി അവള്‍ വെറുതെ മോഹിച്ചു.ഇണങ്ങിയും പിണങ്ങിയും കൂട്ടുകൂടാനും അവള്‍ക്ക്‌ കാക്കയും,പൂച്ചയും,പൂബാറ്റകളും മാത്രം.നിറങ്ങളും,സ്നേഹവും നഷ്ടപ്പെട്ട്‌ ഈ ലോകത്തിന്റെ ഒരു കോണില്‍ തന്റെ അസുഖത്തിന്റെ തീവ്രതയറിയാതെ ഇരുളിലെവിടേയോ പതുങ്ങിനില്‍ക്കുന്ന മരണത്തെ പുല്‍കാനായി കാത്തിരിക്കുന്ന വിദ്യ എന്ന കൊച്ചുപെണ്‍കുട്ടി.

കൂട്ടം തെറ്റി മേയുന്നവരെ,നിങ്ങളുടെ മേച്ചില്‍പുറങ്ങളിലെ ഗര്‍ഭപാത്രങ്ങളില്‍ ഇനി ഒരു കുഞ്ഞും പിറക്കാതിരുന്നെങ്കില്‍!




8 Comments:

Blogger മുസാഫിര്‍ said...

തങ്ങളുടേതല്ലാത്ത കുറ്റം കൊണ്ടു ശിക്ഷിക്കപെടുന്നവര്‍,അധികവും കുട്ടികള്‍,എഴുത്ത് നന്നായി.

11:01 AM  
Blogger പല്ലി said...

അനുച്ചേച്ചിയുടെ ആഗ്രഹം പോലെ തന്നെ നടക്കട്ടെ
നല്ല മനസു
സത്യമേവ ജയതേ

1:44 PM  
Blogger പാര്‍വതി said...

എന്തു പ്രതീക്ഷയിലാണ് ഇനിയൊരു കുഞ്ഞിനെ കൂടി ഈ ലോകത്തിലേയ്ക്ക് കൊണ്ട് വരേണ്ടത് എന്ന് മനസ്സിലാവുന്നില്ല..

“ഗര്‍ഭം ധരിക്കാത്തവരെ ആനന്ദിക്കുവിന്‍,റാഹേല്‍ അവളുടെ മക്കളെ ഓര്‍ത്ത് കേഴുന്നു.” ഈ കാലഘട്ടത്തെ പറ്റിയുള്ള പ്രവചനങ്ങളാവാം.

-പാര്‍വതി.

2:12 PM  
Blogger വിശാല മനസ്കന്‍ said...

'കൂട്ടം തെറ്റി മേയുന്നവരെ,നിങ്ങളുടെ മേച്ചില്‍പുറങ്ങളിലെ ഗര്‍ഭപാത്രങ്ങളില്‍ ഇനി ഒരു കുഞ്ഞും പിറക്കാതിരുന്നെങ്കില്‍!'

നന്നായിട്ടൂണ്ട് അനുച്ചേച്ഛീ.. തീഷ്ണം!

5:18 AM  
Blogger ദില്‍ബാസുരന്‍ said...

അനു ചേച്ചീ,
നന്നായിറ്രിക്കുന്നു. കൂട്ടം തേറ്റി മേഞ്ഞവര്‍ക്ക് വേദന മാത്രം തിന്നാന്‍ വേണ്ടി കുഞ്ഞുങ്ങള്‍ ഉണ്ടാകാതിരിക്കട്ടേ എന്ന് ഞാനും പ്രാര്‍ത്ഥിക്കുന്നു.

6:09 AM  
Blogger ഇടിവാള്‍ said...

നന്നായിരിക്കുന്നൂ...

6:21 AM  
Blogger കുട്ടന്മേനൊന്‍::KM said...

അനുചേച്ചിയേ.. കൂട്ടം തെറ്റി മേയുന്നവര്‍ക്ക് ഇനിയൊന്നുകൂടി വേണൊ..നന്നായിട്ടുണ്ട്..

6:36 AM  
Blogger കൈത്തിരി said...

കാക്കളും, പൂച്ചകളും, പൂമ്പാറ്റകളും ഭാഗ്യം ചെയ്തവര്‍. ദൈവ സ്നേഹത്തിന്റെ പ്രതിഫലനമായ കുഞ്ഞുങ്ങള്‍ക്കവര്‍ കൂട്ടയല്ലോ... നാളെയുടെ ഒരു കുഞ്ഞിനും നിറങ്ങളും സ്നേഹവും നിഷേധിക്കാതിരിക്കുക, അവരും മനസ്സില്‍ നൈര്‍മ്മല്ല്യങ്ങള്‍ നിറഞ്ഞു ജീവിക്കട്ടെ, യുദ്ധങ്ങള്‍ക്കു കൊടി പിടിക്കാതിരിക്കട്ടെ....

5:41 AM  

Post a Comment

Links to this post:

Create a Link

<< Home