Friday, July 28, 2006

തമസ്സ്

തമസ്സാണിവിടം തമസ്സാണിവിടം
തമസ്സാണീ പ്രപഞ്ചം മുഴുവനും.
തമസ്സില്‍ പെട്ടുഴലുന്നു ഞാനുമെന്‍ മക്കളുമെന്ന്,
മാറത്തടിച്ചലറിക്കരയുന്നു ധരിത്രിയും.
മറച്ചുവോ തുറുങ്കിലടച്ചുവോയെന്നര്‍ക്കനെ;
കരി, കാള ക്കൂട്ടങ്ങളാം മുകില്‍.

പച്ചക്കസവില്‍ പൊതിഞ്ഞ വനമെല്ലാം,
ശുഷ്കിച്ചു നില്‍ക്കുന്നൊരു ശവകുടീരം കണക്കെ,
നിറകുംഭങ്ങള്‍ പേറി തളര്‍ന്ന വയലേലയിതാ-
വറ്റി വരണ്ടു കിടക്കുന്നു നീളെ.

കത്തിക്കുന്നു കരിക്കട്ടകളാകുന്നെന്‍ വധുക്കളെ‍,
പുത്തന്‍ ചേലയുടേ പുതുമണം മാറും മുന്‍പേ
കത്തിക്കരിയുന്ന മാംസക്കഷണങ്ങള്‍ക്കിടയിലായ്;
തപ്പിനോക്കുന്നോമന തന്നമ്മിഞ്ഞ പാലിനായ്.

ചന്ദനഗന്ധം വീശൂം ആരാധാനലായനങ്ങളിന്നിതാ-
ചീഞ്ഞ മാംസത്തില്‍ കൂനയില്‍ മുങ്ങിക്കിടക്കുന്നു.
ശീവേലി തൊഴുവാന്‍ ശ്രീ കോവിലെത്തി നോക്കിയപ്പോള്‍-
പുറപ്പെട്ടു ദേവിയും, തിരുവാഭരണവും ശീമക്കപ്പലില്‍

വെണ്മയേറുന്ന പുസ്തകങ്ങള്‍ക്കിടയിലായ്
സഞ്ചരിക്കുന്നു കഠാരയും വടിവാളും.
കുന്നുകൂടിയ അസ്ഥികള്‍ക്ക് മുകളിലായ്
വിജയഭേരി മുഴക്കുന്നു ദ്വാരപാലകര്‍.

അഴിച്ചുമാറ്റുന്നെന്‍ വസ്ത്രങ്ങളോരോന്നായ്
ഭംഗില്‍ നീന്തുന്ന യുവതലമുറ.
അര്‍ദ്ധനഗ്നയായ് കേഴുന്നൂ ജനനി വീണ്ടും
തമസ്സാണിവിടം, തമസാണിവിടം തമസ്സാണെന്‍ ചുറ്റിലും.

25 Comments:

Blogger വിശാല മനസ്കന്‍ said...

അപ്പോള്‍ ഞാനായിട്ട് ഒരു ബ്ലോഗറെക്കൂടെ ബൂലോഗത്തെത്തിക്കുന്നു.

കവിത എഴുതാനും വായിക്കാനും വളരെ ഇഷ്ടമുള്ള അനു ചേച്ചിക്ക് ആദ്യമായി, ബൂലോഗത്തെ സ്‌നേഹത്തിന്റെ വിശാലതയിലേക്ക് ഈ അനിയന്‍ തന്നെ സ്വാഗതം ചെയ്യട്ടെ.

ആശംസകള്‍

2:36 AM  
Blogger അനു ചേച്ചി said...

This comment has been removed by a blog administrator.

2:49 AM  
Anonymous kodakara said...

ടെസ്റ്റിങ്ങ് ..ടെസ്റ്റിങ്ങ്..

2:52 AM  
Blogger വിശാല മനസ്കന്‍ said...

വീണ്ടും ഒരു ടെസ്റ്റിങ്ങ്...

2:53 AM  
Blogger ശ്രീജിത്ത്‌ കെ said...

പേരില്‍ തന്നെ ചേച്ചി ഉള്ള ഒരാളെ ആദ്യമായി കാണുകയാ. മോനും മോളും അപ്പനും അമ്മയും ഒക്കെ ഒരുപാട് കണ്ടിട്ടുണ്ട് ;)

സ്വാഗതം അനുച്ചേച്ചീ. എല്ലാ ആശംസകളും

3:02 AM  
Blogger കലേഷ്‌ കുമാര്‍ said...

സുസ്വാഗതം അനുചേച്ചീ!
കവിത കലക്കീട്ടുണ്ട്!
ഇനിയും എഴുതണേ...

സ്നേഹപൂര്‍വ്വം,
ഉം അല്‍ കുവൈനിലുള്ള ഒരു അനിയന്‍

12:01 AM  
Blogger വല്യമ്മായി said...

സ്വാഗതം അനുചേച്ചി

ദുബായില്‍ നിന്നും അനിയത്തി

12:09 AM  
Blogger കലേഷ്‌ കുമാര്‍ said...

ദുബൈക്കാരിയാണല്ലേ!
അടിപൊളി!
ഇമറാത്തില്‍ നിന്ന് അടുത്ത മലയാളം ബ്ലോഗര്‍!

12:14 AM  
Blogger ബിരിയാണിക്കുട്ടി said...

സ്വാഗതം അനു ചേച്ചീ.

ഇത്‌ 20 വര്‍ഷം മുന്‍പെഴുതിയ കവിതയാണെന്ന് വിശാലേട്ടന്‍ പറഞ്ഞു. 20 വര്‍ഷം മുന്‍പെ ഇന്നത്തെ ലോകം ദീര്‍ഘ ദര്‍ശനം ചെയ്‌തൊ? ഇന്നിനു ചേരുന്ന കവിത. അതൊ അന്നും അങ്ങനെ തന്നെ ആയിരുന്നൊ?

12:15 AM  
Blogger ഇത്തിരിവെട്ടം|Ithiri said...

സ്വാഗതം അനുചേച്ചി..
ദുബൈയില്‍ നിന്നും മറ്റൊരു അനിയന്‍‍

12:23 AM  
Blogger ഇടിവാള്‍ said...

അനു ചേച്ചിക്ക്‌, ഒരു ദുബായിക്കാരന്‍ അനിയന്റെ സ്വാഗതം .. കേട്ടോ !

കവിത നന്നായിരിക്കുന്നു കേട്ടോ !

12:23 AM  
Blogger ഇത്തിരിവെട്ടം|Ithiri said...

"തമസ്സാണിവിടം, തമസാണിവിടം തമസ്സാണെന്‍ ചുറ്റിലും."

പറയാനുണ്ടായിരുന്ന ഒരുകാര്യം മറന്നു..
മനോഹരമാ‍യ വരികള്‍,കവിത അസ്സലായി..

12:28 AM  
Blogger മുസാഫിര്‍ said...

സുസ്വാഗതം ! ബൂലോകത്തിന്റെ മുഴുവനും ചേച്ചിയാണു അല്ലെ ?

12:40 AM  
Blogger സു | Su said...

സ്വാഗതം.

വിദേശത്ത് അല്ലാത്ത ഒരു പാവം.

12:50 AM  
Blogger മുസാഫിര്‍ said...

സൂ , വിദേശത്ത് അല്ലാ‍ത്തത് കൊണ്ടാണോ ഇങനെ പാവമായിപ്പോയത് ? :-)

പണ്ടു കെ കരുണാകരന്‍ പോക്കറ്റില്‍ ഇട്ടു കൊണ്ടു നടന്നിരുന്ന പാവം പയ്യനെ അനുസ്മരിപ്പിക്കുന്നു.

1:21 AM  
Blogger സാക്ഷി said...

സ്വാഗതം

2:14 AM  
Blogger കുറുമാന്‍ said...

അനുചേച്ചിക്ക് സ്വാഗതം..........

കവിത വായിച്ചു (ഞാന്‍ വായിച്ചില്ല എന്നല്ല അതിന്നര്‍ത്ഥം, എന്റെ ഭാര്യയുടേ പേരും കവിത എന്നാണ്).

തുടര്‍ന്നുമെഴുതൂ........

ചിതറികിടക്കുന്ന ശവശരീരങ്ങള്‍ക്കിടയില്‍,
തിരയുന്നു തന്‍ പുത്ര, ശവശരീരത്തേയും,
ലെബനണ്‍ തന്‍ നഗരത്തില്‍
ഈ കാഴ്ചയാണിന്ന്

3:24 AM  
Blogger ആനക്കൂടന്‍ said...

ചേച്ചിയെന്ന് ധൈര്യമായിട്ടു വിളിക്കാന്‍ ഒരാളെകിട്ടിയല്ലോ...സ്വാഗതം.

5:27 AM  
Blogger Adithyan said...

സ്വാഗതം അനുച്ചേച്ചീ...

7:52 AM  
Blogger ദില്‍ബാസുരന്‍ said...

അനുചേച്ചീ,

എന്റെ വകയും സ്വാഗതം.

8:04 AM  
Blogger പാര്‍വതി said...

നല്ല കവിത.

-പാര്‍വതി.

8:07 AM  
Blogger അനു ചേച്ചി said...

ബ്ലൊഗിലുടെ ഈ എഴുത്തിന്റെ ലോകത്തിലേക്ക് പരിചയപെടുത്തിയും, എന്നെ എഴുതുവാ‍ന്‍ എല്ലാ വിധത്തിലും സഹായിച്ച എന്റെ അനിയന്‍ വിശാലനു ആദ്യമയി നന്ദി പറയുന്നു.കൂടാതെ എന്റെ ഈ ചെറിയ കവിത വായിച്ച് പ്രോത്സഹിപ്പിച്ച് എന്നെ സ്വാഗതം ചെയ് ത എല്ലാ സഹോദരീസഹോദരന്മര്‍ക്കും വളരെയധികും നന്ദി.

11:02 AM  
Anonymous Anonymous said...

അനുചേച്ചി
ദേ ഞാനുമുണ്ട്...എന്റേയും സ്വാഗതം.. ഇപ്പൊ കാനഡായില്‍ നിന്ന് ഒരു ബിന്ദൂട്ടിയും കൂടി വന്നാല്‍ ചേച്ചിക്ക് ഈ ബൂലോകത്തേക്ക് ഐശ്വര്യമായി കാലെടുത്ത് വെക്കാം. :)

11:07 AM  
Blogger ദിവ (diva) said...

സ്വാഗതം ചേച്ചീ....

ചേച്ചീന്ന് സീരിയസായിട്ട് വിളിക്കാന്‍ ഒരു ചമ്മല്‍. ഞാന്‍ ഏറ്റവും മൂത്തയാളാണ് വീട്ടില്‍. അതുകൊണ്ടായിരിക്കും :)

പിന്നെ, വിശാലമനസ്സിന്റെ സ്വന്തം ചേച്ചിയാണോ ?

11:37 AM  
Blogger ബിന്ദു said...

സ്വാഗതം ചേച്ചീ.. :)

12:02 PM  

Post a Comment

Links to this post:

Create a Link

<< Home